Kanhangad Muslim Yatheemkhana

 

കാഞ്ഞങ്ങാട് മുസ്ലീം യത്തീംഖാന അനാഥ അഗതി വിവാഹ പദ്ധതി നടപ്പാക്കുന്നു

കാഞ്ഞങ്ങാട് മുസ്ലീംയത്തീംഖാനയുടെ ആഭിമുഖ്യത്തില്‍ അനാഥ അഗതി വിവാഹ പദ്ധതി ആരംഭിക്കുന്നു. യത്തീംഖാനയിലെ അന്തേവാസികളും വിവിധ കോഴ്‌സുകള്‍ പഠിച്ച് കൊണ്ടിരിക്കുന്ന അനാഥരും അഗതികളുമായ പെണ്‍കുട്ടികളുടെ വിവാഹം നടത്തുന്നതിനാണ് യത്തീംഖാന കമ്മിറ്റി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചത്.

സ്ഥാത്തിന്റെ മികച്ച സാമൂഹ്യ ക്ഷേമ ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ കാല്‍വെയ്പ്പായിരിക്കും ഈ പദ്ധതി. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും അനുയോജ്യരായ വരന്മാരെ കണ്ടെത്തുന്നതിനുമായി യത്തീംഖാന ഭരണ സമിതി അംഗങ്ങളായ മെട്രോമുഹമ്മദ് ഹാജി, പി.എ റഹ്മാന്‍ ഹാജി, പി. അബ്ദുല്‍ഖാദര്‍ മൗലവി, എന്നിവരടങ്ങുന്ന സബ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.

പദ്ധതിയുടെ നടത്തിപ്പില്‍ സാമൂഹ്യ പങ്കാളിത്തവും സഹകരണവും ഉറപ്പ് വരുത്തി അനാഥ/അഗതികളായ യുവതികളെ വിവാഹം ചെയ്യാന്‍ തയ്യാറാവുന്ന യുവാക്കളെ കണ്ടെത്തുന്നതിനും അവര്‍ക്ക് ആവശ്യമായ പ്രോത്സാഹനവും, പ്രചോദനവും നല്‍കുന്നതിനും സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.

" Site Developed, Hosted & Maintained by C.H. Abdulla Athinhal